ദുബായ്- കാലാവസ്ഥാ പ്രവചനം ശരിവെച്ച് യു.എ.ഇയില്‍ കനത്ത മഴ. എല്ലാ എമിറേറ്റുകളിലും കാര്യമായ മഴ പെയ്തു. ദുബായ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് ഉണ്ടായത്. ഇടിമിന്നലിന്റെ അകമ്പടിയോടെയായിരുന്നു മഴ. ഇന്നും മഴ തുടരും. വെള്ളിയാഴ്ച മൂടല്‍മഞ്ഞുണ്ടാകുമെന്നും പ്രവചനമുണ്ട്.
ദുബായില്‍ പലേടത്തും ഗതാഗത കുരുക്ക് ഉണ്ടായി. പ്രധാന ഹൈവേകളായ ശൈഖ് സായിദ് റോഡ്, ശൈഖ് മുഹമ്മദ് സായിദ് റോഡ്, എമിറേറ്റ്‌സ് റോഡ് തുടങ്ങിയ സ്ഥലങ്ങളിലും റാസ് അല്‍ ഖോര്‍ റോഡ്, ദുബായിലെ അല്‍ ഖലീല്‍ റോഡ് എന്നിവിടങ്ങളിലും ഗതാഗത തടസ്സം ഉണ്ടായി.
ഡ്രൈവര്‍മാര്‍ ശ്രദ്ധയോടെ വാഹനം ഓടിക്കണമെന്ന് ദുബായ് പാലീസ് മുന്നറിയിപ്പ് നല്‍കി.യിരുന്നു.
താപനിലയിലും കുറവ് അനുഭവപ്പെടുന്നുണ്ട്. ബുധനാഴ്ച ഇത് 11.7 ഡിഗ്രി സെല്‍ഷ്യസ് വരെയായി. എന്നാല്‍, വരും ദിവസങ്ങളില്‍ ചൂട് കൂടാനുള്ള സാധ്യതയാണുള്ളതെന്നാണ് മുന്നറിയിപ്പ്. അല്‍സംഹ, ഷാര്‍ജ, അജ്്മാന്‍, റാസല്‍ഖൈമ എന്നിവിടങ്ങളിലും മിതമായ തോതില്‍ മഴ പെയ്തു.