ദമാം-എൽ.സി.എച്ച്.എഫ്(ലോ കാർബ് ഹൈ ഫാറ്റ് ഡയറ്റ്) ഗവേഷകനും പരിശീലകനുമായ എൻ. വി ഹബീബ് റഹ്മാൻ അടുത്ത വ്യാഴാഴ്ച ദമാമിലെത്തുന്നു. വൈകീട്ട് ഏഴ് മണിക്ക് ദമാം ദാർ സിഹ ഓഡിറ്റോറിയത്തിൽ ക്ലാസെടുക്കും. ശരീര ഭാരം കുറക്കുന്നതിനും ജീവിത ശൈലി രോഗങ്ങൾ നിയന്ത്രിക്കുന്നതിനുമായി പ്രചാരം നേടിയ ആഹാര ക്രമീകരണ രീതി 'കീറ്റോ' യെ കുറിച്ച് ഹബീബ് റഹ്മാൻ ക്ലാസെടുക്കും. സമൂഹത്തിലെ നാനാ തുറയിലുമുള്ള ആളുകളെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടക സമിതി അറിയിച്ചു. കുട്ടികൾക്കും കുടുംബിനികൾക്കും പ്രവേശനമുണ്ടാവും.
സദസ്യർക്ക് സംശയ നിവാരണത്തിന് അവസരവുമുണ്ടാവും. വിശദശാംശങ്ങൾക്ക്0501587951,0532031829 എന്നീ നമ്പറുകളിൽബന്ധപ്പെടാവുന്നതാണ്