ജിസാന്‍- ദായിര്‍ ബനീമാലികില്‍ അധ്യാപികമാര്‍ സഞ്ചരിച്ച കാര്‍ യാത്രാമധ്യേ കത്തിനശിച്ചു. ഇന്ധന ടാങ്കില്‍ അപ്രതീക്ഷിതമായുണ്ടായ സാങ്കേതിക തകരാറാണ് അഗ്നിബാധക്ക് കാരണം. ദായിര്‍ ബനീമാലികിലെ ജബല്‍ അസ്‌വാനില്‍ വെച്ചാണ് കാറില്‍ തീ പടര്‍ന്നു പിടിച്ചതെന്ന് ഡ്രൈവര്‍ പറഞ്ഞു. ദായിര്‍ ബനീമാലിക്കിലെ സ്‌കൂളില്‍ നിന്ന് അധ്യാപികമാര്‍ വീടുകൡലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. കാറില്‍ തീ പടര്‍ന്നു പിടിച്ചയുടന്‍ അധ്യാപികമാരെ പുറത്തിറക്കി സഹപ്രവര്‍ത്തകര്‍ സഞ്ചരിച്ചിരുന്ന മറ്റൊരു വാഹനത്തില്‍ കയറ്റിവിട്ടതായി ഡ്രൈവര്‍ പറഞ്ഞു. സിവില്‍ ഡിഫന്‍സ് യൂനിറ്റുകള്‍ തീയണച്ചു. അപ്പോഴേക്കും കാര്‍ ഏറെക്കുറെ പൂര്‍ണമായും കത്തിനശിച്ചിരുന്നു.