റിയാദ്- അടുത്ത മാസം ആദ്യം മുതൽ ചെങ്കടലിൽ ചെമ്മീൻ പിടിക്കുന്നത് നിരോധിച്ചതായി ജല കാർഷിക പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. ചെമ്മീൻ സമ്പത്ത് വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ട്രോളിംഗ് നിരോധനം ഏർപ്പെടുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കടലിൽ ചെമ്മീൻ ശേഖരത്തിന്റെ തന്ത്രപ്രധാന അളവ് നിലനിർത്തുന്നതിനും അമിത മത്സ്യബന്ധനം മൂലം വംശനാശം നേരിടുന്നതിന് തടയിടുന്നതിനും ഈ നീക്കം സഹായിക്കും. നിയമലംഘകർക്കെതിരെ പതിനായിരം റിയാൽ വരെ പിഴ ഈടാക്കുമെന്നും അദ്ദേഹം പറഞ്ഞു.