Sorry, you need to enable JavaScript to visit this website.

പറന്നിറങ്ങവേ എഞ്ചിൻ തകരാർ; കരിപ്പൂരിൽ അടിയന്തര ലാൻഡിങ്

കൊണ്ടോട്ടി- ബംഗളൂരിൽ നിന്ന് കരിപ്പൂരിലെത്തിയ ഇൻഡിഗോ വിമാനം എൻഞ്ചിൻ തകരാറിനെ തുടർന്ന് അടിയന്തര ലാൻഡിംങ് നടത്തി. ഇന്നലെ രാവിലെ 10.40 ന് 67 യാത്രക്കാരുമായി കരിപ്പൂരിൽ പറന്നിറങ്ങവേയാണ് ഇൻഡിഗോയുടെ 6-ഇ.7129 വിമാനത്തിന്റെ വലതു ചിറകിന്റെ എൻജിനുളളിൽ ഫാനിന് തകരാർ സംഭവിച്ചത്. 
ഫാനിനുളളിൽ നിന്ന് തീയും പുകയും അസാധാരണമായ ശബ്ദവുമുളളതായി വിമാന പൈലറ്റിന്റെ ശ്രദ്ധയിൽ പെടുകയായിരുന്നു. അപകട സാധ്യതയറിഞ്ഞ പൈലറ്റ് ഉടൻ കരിപ്പൂർ എയർട്രാഫിക് കൺട്രോളിൽ വിവരം അറയിക്കുകയിരുന്നു. പൈലറ്റിന്റെ സന്ദേശം എ.ടി.സി വിഭാഗം വിമാനത്താവളത്തിലെ മുഴുവൻ ഏജൻസികളേയും അറിയിച്ച്  വിമാനത്തിന് അടിയന്തര ലാന്റിങിന് സൗകര്യമൊരുക്കുകയായിരുന്നു.
കിഴക്ക് റൺവേയിൽ പറന്നിറങ്ങിയ വിമാനം പാർക്കിങ് ഏപ്രണിലേക്ക് കയറാതെ മുന്നോട്ട് നീങ്ങി പടിഞ്ഞാറ് ഭാഗത്തേക്ക് കൊണ്ടുപോയി പൈലറ്റ് വിമാനം നിർത്തുകയായിരുന്നു. ഈ സമയം തന്നെ വിമാനത്തിന് പിറകെ കരിപ്പൂർ അഗ്നിശമനസേനയും ആംബുലൻസും സുരക്ഷാസേനയും കുതിച്ചോടി. വിമാനത്തിന്റെ ചിറകിലെ എഞ്ചിനിലെ ഫാൻ തകരാറിലായതായി പിന്നീട് കണ്ടെത്തി. യാത്രക്കാരെ സുരക്ഷിതമായി വിമാനത്തിൽ നിന്ന് പുറത്തിറക്കി പ്രത്യേക വാഹനത്തിൽ ടെർമിനലിൽ എത്തിച്ചു. അപകടം ഒഴിവായെന്ന് ബോധ്യമായതോടെ വിമാനം പിന്നീട് പുഷ്പാക്ക് ട്രാക്ടർ ഉപയോഗിച്ച് റൺവേ ഏപ്രണിൽ കൊണ്ടുവരികയായിരുന്നു. പൈലറ്റിന്റെ അവസരോചിത ഇടപെടലാണ് വിമാനം വലിയ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്.
ഈ വിമാനത്തിൽ ബംഗളൂരിലേക്ക് പോകാനെത്തിയവരെ പിന്നീട് മറ്റു വിമാനത്തിൽ കൊണ്ടുപോയി. തകരാറിലായ വിമാനത്തിന്റെ അറ്റകുറ്റപ്പണികൾ എഞ്ചിനീയറിങ് വിഭാഗം പരിശോധിച്ചു വരികയാണ്.

 

Latest News