റാസല്‍ഖൈമ- പുറംകടലില്‍ പോലീസ് ദ്രുതകര്‍മ വിഭാഗത്തിന്റെ അതിസാഹസിക ദൗത്യം കരകയറ്റിയത് ഏഴ് ജീവനുകള്‍. കൂട്ടത്തിലെ ഏഷ്യന്‍ വനിതയെ തിരകളില്‍നിന്ന് രക്ഷിക്കാന്‍ പോലീസ് ഏറെ പാടുപെട്ടു. വിനോദസഞ്ചാരികള്‍ കയറിയ ബോട്ടാണ് റാസല്‍ഖൈമ തീരത്ത് മുങ്ങിയത്.
മിന അല്‍ അറബിനു സമീപമാണ് സംഭവം. പ്രക്ഷുബ്ധമായ കടലില്‍ യന്ത്രത്തകരാര്‍മൂലം നിശ്ചലമായ ബോട്ട് മുങ്ങുകയായിരുന്നു. സന്ദേശം ലഭിച്ചയുടന്‍ പോലീസ് ബോട്ടുകള്‍ പാഞ്ഞെത്തി രക്ഷാ പ്രവര്‍ത്തനം തുടങ്ങി.
യു.എ.ഇയില്‍ ഏതാനും ദിവസമായി കാലാവസ്ഥ പ്രവചനാതീതമാണ്. കടല്‍ യാത്ര സുരക്ഷിതമല്ലെന്നും ജാഗ്രത പാലിക്കണമെന്നും പോലീസ് അറിയിച്ചു.