Sorry, you need to enable JavaScript to visit this website.

രാഹുൽ ഗാന്ധിക്കെതിരെ വംശീയ പരാമർശവുമായി മന്ത്രി ജലീൽ, പ്രതിഷേധവുമായി ബൽറാം

മലപ്പുറം- കോൺഗ്രസ് ദേശീയ പ്രസിഡന്റ് രാഹുൽ ഗാന്ധി വയനാട്ടിലേക്ക് മത്സരിക്കാൻ എത്തുന്നതുമായി ബന്ധപ്പെട്ട് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി ജലീൽ ഫെയ്‌സ്ബുക്കിലിട്ട കുറിപ്പിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു. പുലിയെ പിടിക്കാൻ എലി മാളത്തിലെത്തിയ രാഹുൽജി, പുലിയോട് യുദ്ധം ചെയ്യേണ്ടത് എലി മാളത്തിലെത്തിയല്ല, പുലിമടയിൽ ചെന്നാണ് എന്ന പോസ്റ്റിനൊപ്പം ചേർത്ത ചിത്രമാണ് വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയത്. ശ്ശെടാ, പോസ്റ്ററൊട്ടിപ്പിനും കൂലിപ്പണിക്കും മാത്രമല്ല, ഇലക്ഷന് മത്സരിക്കാനും ഹിന്ദിക്കാരെ ഇറക്കിത്തുടങ്ങിയോ എന്ന ചിത്രത്തിലെ വരികൾക്കെതിരെ നിരവധി പേർ പ്രതിഷേധവുമായി രംഗത്തെത്തി. സംസ്ഥാനത്തിന്റെ ഉന്നത വിദ്യാഭ്യാസ മന്ത്രി നടത്തിയത് വംശീയ പരാമർശമാണെന്നും നടപടി സ്വീകരിക്കണമെന്നും വി.ടി ബൽറാം എം.എൽ.എ ആവശ്യപ്പെട്ടു.
 

Latest News