റിയാദ് - ന്യൂസിലാന്റിൽ മസ്ജിദുകളിലുണ്ടായ ഭീകരാക്രമണത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് പ്രമുഖ സൗദി വ്യവസായി അൽവലീദ് ബിൻ ത്വലാൽ രാജകുമാരന്റെ വക സഹായം.
ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച 50 പേരുടെ കുടുംബങ്ങൾക്ക് പത്തു ലക്ഷം ഡോളർ സംഭാവന നൽകുന്നതിന് തീരുമാനിച്ചതായി അൽവലീദ് ഫിലാന്ത്രോപ്പീസ് അറിയിച്ചു. യുക്തിയും മതവും അംഗീകരിക്കാത്ത കാര്യമാണ് ന്യൂസിലാന്റിലുണ്ടായത്. ഭീകരതക്കെതിരെ നിലയുറപ്പിക്കേണ്ടത് നമ്മുടെ എല്ലാവരുടെയും ചുമതലയാണെന്നും അൽവലീദ് രാജകുമാരൻ പറഞ്ഞു.