ജിദ്ദ- ഉംറ നിര്‍വഹക്കാനെത്തിയ കോഴിക്കോട് വെള്ളിമാട്കുന്ന് സ്വദേശിനി ആമിനൈ (72) മക്കയില്‍ കുഴഞ്ഞുവീണ് മരിച്ചു. പരേതനായ കളത്തിങ്ങല്‍ മുഹമ്മദിന്റെ ഭാര്യയാണ്. ഉംറ പൂര്‍ത്തിയാക്കി ജുമുഅക്കു ശേഷം വിടവാങ്ങല്‍ തഫാഫ് നടത്തി താമസ സ്ഥലത്തേക്ക് മടങ്ങുമ്പോഴാണ് കുഴഞ്ഞു വീണത്. ഇന്ന് നാട്ടിലേക്ക് മടങ്ങാനിരുന്നതായിരുന്നു. മയ്യിത്ത് മക്കയില്‍ ഖബറടക്കി.
മകള്‍ സുഹറാബിക്കും മരുമകന്‍ ഇമ്പിച്ചഹമ്മദിനും പേരമക്കള്‍ക്കുമൊപ്പമാണ് ഉംറ നിര്‍വഹിക്കാനെത്തിയത്.
മറ്റു മക്കള്‍: മജീദ്, സവാഹിര്‍, സലാം, ഉസ്മാന്‍, അന്‍വര്‍, പരേതനായ ഉമ്മര്‍, പരേതയായ ആമിന, സുഹറാബി, സൈറ, റഹ്മത്ത്, ഷബാന, ഹഫ്‌സ, മുംതാസ്.