Sorry, you need to enable JavaScript to visit this website.

ദുബായിലെ ചൈനീസ് വിവാഹവേദിയില്‍  അപ്രതീക്ഷിത അതിഥി 

ദുബായ്: ദുബായിലെ ഖുദ്‌റ മരുഭൂമിയില്‍ ഹൃദയത്തിന്റെ  രൂപത്തില്‍ ഒരുക്കിയിരിക്കുന്ന ഒരു വിനോദസഞ്ചാര കേന്ദ്രമാണ് ലവ് ലെയ്ക്ക്. കഴിഞ്ഞ ദിവസം ആദ്യമായി സവിശേഷമായ ഈ മണല്‍ തീരത്ത് വച്ച് ഒരു ചടങ്ങ് നടന്നു. ഈ തീരത്തൊരുക്കിയ മനോഹരമായ പന്തലില്‍ ഒന്‍പത് ദമ്പതികളുടെ വിവാഹാഘോഷങ്ങളാണ് ഒരുമിച്ച് നടന്നത്. ചൈനയില്‍ നിന്നുള്ളവരായിരുന്നു ആ ഒന്‍പത് വധുവര•ാരും. വിവാഹം ഗംഭീരമായി നടത്താനാണ് ഇവര്‍ ചൈനയില്‍ നിന്നും ദുബായിലെത്തിയത്. വിവാഹങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ നടത്തിയത് ഹാല ചൈനയായിരുന്നു.
എന്നാല്‍, ഈ വിവാഹ ആഘോഷങ്ങള്‍ക്കിടയിലേക്ക് അപ്രതീക്ഷിതമായി ഒരു അതിഥിയെത്തുകയായിരുന്നു.യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിന്‍ അല്‍ മക്തൂമാണ് വിവാഹം നടക്കുന്ന വേദിയില്‍ അപ്രതീക്ഷിതമായി എത്തിയത്.
വിവാഹം നടക്കുന്നിടത്ത് വാഹനത്തിലെത്തിയ ഷെയ്ഖ് മുഹമ്മദ് വേദിയില്‍ മാറി നിന്ന് ചടങ്ങുകള്‍ വീക്ഷിക്കുകയായിരുന്നു. വിവാഹം നടക്കുന്നതിനിടയിലെത്തിയ അതിഥിയെ കണ്ടതിന്റെ അമ്പരപ്പ് വധൂവര•ാര്‍ക്ക് അടക്കാനായില്ല. പരമ്പരാഗത വിവാഹവസ്ത്രത്തില്‍ അണിഞ്ഞൊരുങ്ങി നിന്ന ഒമ്പത് ചൈനീസ് വധുക്കളെയും അനുഗ്രഹിച്ചാണ് ഭരണാധികാരി മടങ്ങിയത്.  
യുഎഇയും ചൈനയും തമ്മിലുള്ള സംസ്‌കാരിക വിനോദഞ്ചാര മേഖല മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തിലാണ് ഹാല ചൈന വിവാഹച്ചടങ്ങുകള്‍ സംഘടിപ്പിച്ചത്. 

Latest News