Sorry, you need to enable JavaScript to visit this website.

അൽഖർജ് ബലദിയക്ക് നാലു നിലകളിൽ പുതിയ ആസ്ഥാനം

അൽഖർജിലെ ഗർണാത നടപ്പാതക്ക് ഗവർണർ ശിലാസ്ഥാപനം നിർവഹിക്കുന്നു.

റിയാദ് - അൽഖർജ് ബലദിയക്കു വേണ്ടി നിർമിച്ച പുതിയ ആസ്ഥാനം റിയാദ് ഗവർണർ ഫൈസൽ ബിൻ ബന്ദർ രാജകുമാരൻ ഉദ്ഘാടനം ചെയ്തു. നാലു നിലകളിലായി ആകെ 21,000 ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണ് പുതിയ കെട്ടിടം നിർമിച്ചിരിക്കുന്നത്. 41 ദശലക്ഷം റിയാൽ ചെലവഴിച്ചാണ് അൽഖർജ് ബലദിയക്ക് പുതിയ ആസ്ഥാനം നിർമിച്ചത്. 
വ്യായാമം ചെയ്യുന്നവർക്കു വേണ്ടി, അഞ്ചു കിലോമീറ്റർ നീളത്തിൽ നിർമിക്കുന്ന ഗർണാത നടപ്പാതക്ക് ഗവർണർ ശിലാസ്ഥാപനം നിർവഹിച്ചു. അൽഖർജിൽ സൗദി ഇലക്ട്രിസിറ്റി കമ്പനിയുടെ പുതിയ ആസ്ഥാനവും ഗവർണർ ഉദ്ഘാടനം ചെയ്തു. റിയാദ് മേയർ എൻജിനീയർ താരിഖ് അൽഫാരിസ്, അൽഖർജ് ഗവർണർ മുസാഅദ് അൽമാദി, നഗരസഭാ കാര്യങ്ങൾക്കുള്ള റിയാദ് ഗവർണറേറ്റ് അണ്ടർ സെക്രട്ടറി എൻജിനീയർ സ്വാലിഹ് അൽമഖ്ദൂബ്, അൽഖർജ് ബലദിയ മേധാവി എൻജിനീയർ അഹ്മദ് അൽബുകൈരി, സൗദി ഇലക്ട്രിസിറ്റി കമ്പനി മധ്യമേഖലാ മേധാവി എൻജിനീയർ സഈദ് അൽഗാംദി, സൗദി ഇലക്ട്രിസിറ്റി കമ്പനി അൽഖർജ് മേധാവി എൻജിനീയർ ഖബ്‌ലാൻ അൽഉതൈബി തുടങ്ങിയവർ ചടങ്ങുകളിൽ സംബന്ധിച്ചു. 

Latest News