മക്ക - വിശുദ്ധ ഹറമിൽ ത്വവാഫ് കർമം നിർവഹിക്കുന്നതിനിടെ തീർഥാടക കുഴഞ്ഞുവീണ് മരിച്ചു. ഉംറ കർമത്തിന്റെ ഭാഗമായ ത്വവാഫ് നിർവഹിക്കുന്നതിനിടെ ഇവർ അപ്രതീക്ഷിതമായി നിലത്തു വീഴുകയായിരുന്നു. സമീപത്തുണ്ടായിരുന്ന മറ്റു തീർഥാടകർ ഉടൻ തന്നെ ഇവർക്ക് പ്രാഥമിക ശുശ്രൂഷകൾ നൽകി. വിവരമറിഞ്ഞ് സുരക്ഷാ വകുപ്പുകളും റെഡ് ക്രസന്റ് പ്രവർത്തകരും സ്ഥലത്തെത്തി. റെഡ് ക്രസന്റ് പ്രവർത്തകർ നടത്തിയ പരിശോധനയിൽ തീർഥാടകയുടെ മരണം സ്ഥിരീകരിച്ചു. സ്വാഭാവിക മരണമാണെന്നും പരിശോധനയിൽ വ്യക്തമായി. മൃതദേഹം പിന്നീട് ശിശ കിംഗ് ഫൈസൽ ആശുപത്രി മോർച്ചറിയിലേക്ക് നീക്കി.