തിരുവനന്തപുരം- മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ചോദിച്ചിട്ടും കൊടുക്കാത്ത പത്തനംതിട്ടയില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ തീരുമാനമായില്ല. കേരളത്തിലെ 13 മണ്ഡലങ്ങളിലെ ചിത്രം തെളിഞ്ഞിട്ടും വിജയസാധ്യതയുണ്ടെന്നു പാര്‍ട്ടി വിലയിരുത്തുന്ന പത്തനംതിട്ടയില്‍ മാത്രം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തില്‍നിന്ന് പാര്‍ട്ടി സംസ്ഥാന നേതൃത്വം ഒഴിഞ്ഞു മാറുകയാണ്.
എല്ലാ ചര്‍ച്ചകളും കഴിഞ്ഞതാണെന്നും തീരുമാനിക്കേണ്ടതു കേന്ദ്രനേതൃത്വം ആണെന്നും സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍ പിള്ള പറയുമ്പോള്‍ പത്തനംതിട്ടയില്‍ സംസ്ഥാനം നിര്‍ദേശിച്ചത് ഒറ്റപ്പേരു മാത്രമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ് പറഞ്ഞു. പത്തനംതിട്ട സ്ഥാനാര്‍ഥിയെ ഇന്ന് പ്രഖ്യാപിക്കുമെന്ന് സൂചനയുണ്ട്.
പത്തനംതിട്ടയില്‍ ശ്രീധരന്‍പിള്ളയോ കെ സുരേന്ദ്രനോ മത്സരിച്ചേക്കാമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇവരല്ലാതെ സമവായ സ്ഥാനാര്‍ഥിയായി മൂന്നാമതൊരാള്‍ വന്നേക്കാമെന്നും പറയുന്നു.
കേരളത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥികള്‍
തിരുവനന്തപുരം: കുമ്മനം രാജശേഖരന്‍
ആറ്റിങ്ങല്‍: ശോഭാ സുരേന്ദ്രന്‍
കൊല്ലം: സാബു വര്‍ഗീസ്
ആലപ്പുഴ: കെ.എസ്.രാധാകൃഷ്ണന്‍
എറണാകുളം: അല്‍ഫോന്‍സ് കണ്ണന്താനം
ചാലക്കുടി: എ.എന്‍.രാധാകൃഷ്ണന്‍
പാലക്കാട്: സി.കൃഷ്ണകുമാര്‍
കോഴിക്കോട്: പ്രകാശ് ബാബു
മലപ്പുറം: വി.ഉണ്ണിക്കൃഷ്ണന്‍
പൊന്നാനി: വി.ടി.രമ
വടകര: വി.കെ.സജീവന്‍
കണ്ണൂര്‍: സി.കെ.പത്മനാഭന്‍
കാസര്‍കോട്: രവീശ തന്ത്രി