കൊണ്ടോട്ടി- ബാഗേജ് ലഭിക്കാന്‍ വൈകിയത് കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരുടെ ബഹളത്തിനു കാരണമായി. രാവിലെ 7.45ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ കരിപ്പൂരിലെത്തിയ യാത്രക്കാരാണ് ബഹളം വെച്ചത്. പരിശോധനകള്‍ കഴിഞ്ഞ് രണ്ട് മണിക്കൂര്‍ കാത്തിരുന്നിട്ടും ബാഗേജ് ലഭിച്ചില്ല. വിമാനത്തില്‍ നിന്ന് ബാഗേജ് ഇറക്കാന്‍ ഗ്രൗണ്ട് ഹാന്റ്‌ലിംങ് ജീവനക്കാര്‍ കുറവായതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. യാത്രക്കാരുടെ ബഹളത്തെ തുടര്‍ന്ന് 10 മണിയോടെ ബാഗേജ് എത്തിച്ച് പ്രശ്‌നം പരിഹരിച്ചു.