കോഴിക്കോട്- സൗദി അറേബ്യന്‍ ആരോഗ്യമന്ത്രാലയത്തിന്റെ കീഴില്‍ റിയാദിലുള്ള ആശുപത്രിയിലേക്ക് പെര്‍ഫ്യൂഷനിസ്റ്റുകളെ തെരഞ്ഞെടുക്കുന്നതിന് കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്കിനെ ചുമതലപ്പെടുത്തി. നിയമനത്തിനായി ബിരുദവും ഇന്റേണ്‍ഷിപ്പ് കൂടാതെ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത സേവന പരിചയവുമാണ് യോഗ്യത. റിയാദ് ആശുപത്രിയിലേക്ക് നിയമനത്തിനായി ഇന്റേണ്‍ഷിപ്പ് കൂടാതെ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത സേവന പരിചയമുള്ള ബി.എസ്‌സി./എം.സ്‌സി/പി.എച്ച്.ഡി നഴ്‌സുമാരെയും (സ്ത്രീകള്‍ മാത്രം) തെരഞ്ഞെടുക്കുന്നുണ്ട്.
ഇന്റര്‍വ്യൂ ഏപ്രില്‍ ഒന്ന്, രണ്ട് തീയതികളില്‍ ദല്‍ഹിയില്‍ നടത്തും. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിശദവിവരങ്ങള്‍ അടങ്ങിയ ബയോഡാറ്റ ഒഡെപെക് വെബ്‌സൈറ്റില്‍ കൊടുത്തിരിക്കുന്ന മാതൃകയില്‍ മാര്‍ച്ച് 26 നകം [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കണം. - വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് www.odepc.kerala.gov.in