തിരുവമ്പാടി- റിസോര്‍ട്ട് ഉടമയുടെ നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ ഒളിവിലായിരുന്ന യുവതി അറസ്റ്റില്‍. തൃശൂര്‍ കൊടുങ്ങല്ലൂര്‍ വള്ളിവട്ടം ഇടിവഴിക്കല്‍ ഷമീനയാണ്(27) പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്ത. കേസിലെ രണ്ട് പ്രതികളെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. മറ്റൊരു പ്രതി കൂമ്പാറ സ്വദേശി അനീഷിനെ പിടികൂടാനുണ്ട്.
കൂടരഞ്ഞി കക്കാടംപൊയിലില്‍ തിരുവമ്പാടി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടില്‍ മുറി വാടകയ്‌ക്കെടുത്ത് റിസോര്‍ട്ട് ഉടമയെ വിളിച്ചുവരുത്തി ഷമീനയോടൊപ്പം ഫോട്ടോയും വിഡിയോയും എടുത്താണ് പണം തട്ടാന്‍ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. നഗ്നചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി ആദ്യം 40,000 രൂപ വാങ്ങി. പിന്നീട് അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടപ്പോള്‍ റിസോര്‍ട്ട് ഉടമ തിരുവമ്പാടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.