പാലക്കാട്- സി.പി.എം ഓഫിസില്‍വെച്ച് പീഡിപ്പിച്ചുവെന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങി. ചെര്‍പ്പുളശേരി ഏരിയാ കമ്മിറ്റി ഓഫിസില്‍ പീഡിപ്പിക്കപ്പെട്ടുവെന്നാണ് പരാതി. ഈ മാസം 16ന് മണ്ണൂരില്‍ നവജാതശിശുവിനെ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണു പീഡനവിവരം പുറത്തായത്. പാര്‍ട്ടി അനുഭാവിയാണ് ആരോപണവിധേയനായ യുവാവ്. എന്നാല്‍ ഇരുവര്‍ക്കും പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് സി.പി.എം പറയുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ സമയമായതിനാല്‍ പരമാവധി മുതലെടുക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ശ്രമം.
ഇരുവരും ചെര്‍പ്പുളശേരിയിലെ ഒരു കോളജില്‍ പഠിക്കുന്ന സമയത്തു കഴിഞ്ഞ വര്‍ഷം മാഗസിന്‍ തയാറാക്കല്‍ ചര്‍ച്ചയ്ക്കു പാര്‍ട്ടി ഒാഫിസിലെ യുവജനസംഘടനയുടെ മുറിയിലെത്തിയപ്പോഴാണു പീഡനം നടന്നതെന്നാണ് പെണ്‍കുട്ടിയുടെ മൊഴിയെന്നറിയുന്നു. അന്നു പ്രദേശത്തു വാടകയ്ക്കു താമസിക്കുകയായിരുന്നു പെണ്‍കുട്ടിയും കുടുംബവും. എന്നാല്‍, പെണ്‍കുട്ടിയുടെ വീട്ടില്‍ പോയിരുന്നുവെന്നാണ് യുവാവ് മൊഴി നല്‍കിയത്.