Sorry, you need to enable JavaScript to visit this website.

ആര്‍എസ്എസ് ഇടപെട്ടു; ശ്രീധരന്‍ പിള്ള മത്സരിക്കേണ്ടെന്ന് ബിജെപി കേന്ദ്ര നേതൃത്വം 

ന്യുദല്‍ഹി- ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള മത്സരിക്കേണ്ടെന്ന് പാര്‍ട്ടി കേന്ദ്ര തെരഞ്ഞെടുപ്പു സമിതി തീരുമാനിച്ചതായി സൂചന. പത്തനംതിട്ടയില്‍ പിള്ള മത്സരിച്ചേക്കുമെന്ന റിപ്പോര്‍്ട്ടുകള്‍ക്കിടെയാണ് സംസ്ഥാന നേതൃത്വത്തെ ഞെട്ടിച്ചു കൊണ്ട് കേന്ദ്ര നേതൃത്വത്തിന്റെ നീക്കം. ആര്‍എസ്എസ് നിര്‍ദേശത്തെ തുടര്‍ന്നാണ് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ ശ്രീധരന്‍ പിള്ളയോട് മത്സരിക്കേണ്ടെന്നു പറഞ്ഞത്. പാര്‍ട്ടി വിജയസാധ്യത കാണുന്ന പത്തനംതിട്ടയില്‍ മത്സരിക്കാന്‍ നേതാക്കളുടെ പിടിവലി നടക്കുന്നതിനിടെയാണിത്. ശ്രീധരന്‍പിള്ളയ്ക്കു പുറമെ എം.ടി രമേശ്, സുരേന്ദ്രന്‍, അല്‍ഫോന്‍സ് കണ്ണന്താനം എന്നിവരും പത്തനംതിട്ടയ്ക്കായി രംഗത്തെത്തിയിരുന്നു. എന്നാല്‍ ബിജെപിയിലെ ഒരു വിഭാഗം ഇവിടെ സുരേന്ദ്രനെ മത്സരിപ്പിക്കണമെന്നാവശ്യപ്പെടുകുയം ആര്‍എസ്എസ് ഇതിനെ പിന്തുണയ്ക്കുകയും ചെയ്തു. പിള്ളയെ വെട്ടിയതോടെ സുരേന്ദ്രന്‍ തന്നെ പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയായേക്കും. പട്ടിക ഉടന്‍ പ്രഖ്യാപിക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. ബുധനാഴ്ച രാത്രി വൈകിയും മണിക്കൂറുകളോളം നീണ്ട ചര്‍ച്ചയാണ് നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അമിത്ഷായും പങ്കെടുത്തു. 

Latest News