റിയാദ് - നീതിന്യായ സംവിധാനത്തെയും ജഡ്ജിമാരെയും അപകീർത്തിപ്പെടുത്തുന്ന സന്ദേശങ്ങൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത സൗദി പൗരനെ റിയാദ് ക്രിമിനൽ കോടതി ഒരു വർഷം തടവിന് ശിക്ഷിച്ചു. പ്രതിക്ക് 5000 റിയാൽ പിഴ ചുമത്തിയിട്ടുമുണ്ട്.
സൈബർ ക്രൈം നിയമത്തിലെ മൂന്നാം വകുപ്പ് പ്രകാരമാണ് സൗദി പൗരനെ കോടതി ശിക്ഷിച്ചത്. ഈ വിധി അപ്പീൽ കോടതിയും ശരിവെച്ചതിനാൽ ശിക്ഷ അന്തിമമായി.