ദുബായ്- അനുവാദം ചോദിക്കാതെ പ്ലാസ്റ്റിക് സര്‍ജറി ചെയ്ത ഭാര്യയെ ഭര്‍ത്താവ് വിവാഹമോചനം ചെയ്തു. യു.എ.ഇയിലെ അജ്മാനിലാണ് സംഭവം. വിദേശത്തായിരുന്ന ഭര്‍ത്താവ് തിരികെ വരുമ്പോള്‍ സര്‍െ്രെപസ് നല്‍കുകയായിരുന്നു ഭാര്യയുടെ ലക്ഷ്യം. രണ്ട് മാസത്തേക്ക് ഭര്‍ത്താവ് വിദേശത്ത് പോയ സമയത്താണ് അല്‍ഐനിലെ ആശുപത്രിയില്‍ യുവതി പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയയായത്. മുഖത്തെ ചുളിവുകള്‍ മാറ്റാനും ചെറിയ മാറ്റങ്ങള്‍ വരുത്തി സൗന്ദര്യം വര്‍ധിപ്പാക്കാനുമായിരുന്നു ലക്ഷ്യം. ഭര്‍ത്താവ് തിരികെ വരുമ്പോള്‍ ഇക്കാര്യം യുവതി അറിയിച്ചിരുന്നില്ല.
രണ്ട് മാസത്തിന് ശേഷം തിരികെയെത്തിയ ഭര്‍ത്താവിന് ഭാര്യയുടെ പുതിയ രൂപത്തില്‍ താല്‍പര്യം തോന്നിയില്ല. തനിക്ക് സ്വാഭാവിക സൗന്ദര്യത്തിലാണ് വിശ്വാസമെന്നും പ്ലാസ്റ്റിക് സര്‍ജറിയോട് താല്‍പര്യമില്ലെന്നും ഇയാള്‍ പറഞ്ഞു. സര്‍ജറിയിലൂടെ പുതിയൊരാളായി മാറിയ ഭാര്യയോടും വിരോധമായി. തന്റെ അനുമതിയില്ലാതെ പ്ലാസ്റ്റിക് സര്‍ജറി നടത്തിയതിന്റെ ദേഷ്യത്തില്‍ വിവാഹമോചനം തേടി കോടതിയെയും സമീപിച്ചു.
അല്‍ഐന്‍ കുടുംബ കോടതി ദമ്പതികളെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിട്ടുവീഴ്ചക്ക് ഇരുവരും തയാറായില്ല. തുടര്‍ന്ന് കോടതി വിവാഹമോചനം നല്‍കി.