മസ്കത്ത്- കഴിഞ്ഞ ഒരാഴ്ചക്കിടെ ഒമാനില്‍ അറസ്റ്റിലായത് 880 അനധികൃത താമസക്കാര്‍. 626 പേര്‍ മസ്കത്ത് ഗവര്‍ണറേറ്റിലും 78 പേര്‍ അല്‍ ബാതിനയിലുമാണ് പിടിയിലായത്.
മാര്‍ച്ച് 10 നും 16നുമിടക്കാണ് ഇത്രയേറെ നിയമവിരുദ്ധ താമസക്കാര്‍ പിടിയിലാകുന്നത്. വിസയില്ലാതെ ജോലിയെടുത്ത 410 പേര്‍, സ്‌പോര്‍ണ്‍സര്‍മാരെ വിട്ടോടിയ 303 പേര്‍ എന്നിവരും രേഖയില്ലാതെ രാജ്യത്ത് തങ്ങിയ 166 പേരുമാണ് അറസ്റ്റിലായത്.
ഇവരെ വിചാരണക്ക് ശേഷം അതത് രാജ്യങ്ങളിലേക്ക് കയറ്റിവിടും.