കുവൈത്ത് സിറ്റി- ഇന്ത്യന്‍ ചികിത്സാരീതികളേയും സ്ഥാപനങ്ങളേയും പരിചയപ്പെടുത്തുന്ന സമഗ്ര പ്രദര്‍ശനത്തിന് കുവൈത്തില്‍ വിരാമമായി. ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ബസ്റ്റ് ഓഫ് ഇന്ത്യന്‍ ഹെല്‍ത്ത് കെയര്‍ എക്‌സ്‌പോ വീക്ഷിക്കാനെത്തിയത് നൂറുകണക്കിന് ആളുകളാണ്.
ഇന്ത്യയിലെ ചികിത്സാ സംവിധാനങ്ങളെക്കുറിച്ച് അറിയാന്‍ നിരവധി സ്വദേശികളാണ് റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ നടക്കുന്ന എക്‌സ്‌പോയില്‍ എത്തിയത്. ഇന്ത്യയിലെ 20 ലേറെ ചികിത്സാലയങ്ങള്‍ പങ്കെടുത്തു.
അപ്പോളോ ആശുപത്രി, മാക്‌സ് സൂപ്പര്‍ സ്‌പെഷ്യല്‍റ്റി ആശുപത്രി, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍, ആര്‍ടെമിസ് ഹെല്‍ത്ത് സയന്‍സസ്, കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, സൈഫി ആശുപത്രി, മൈത്ര ആശുപത്രി, യൂനിറ്റി കെയര്‍ ആന്‍ഡ് ഹെല്‍ത്ത് സര്‍വീസസ്, ഇഖ്‌റാ ആശുപത്രി, എ.ജെ.ആശുപത്രി, ചില്‍ഡ്രന്‍സ് ആശുപത്രി, മണിപ്പാല്‍ ഹെല്‍ത്ത് എന്‍റര്‍െ്രെപസസ്, കോട്ടക്കല്‍ ആദ്യവൈദ്യശാല, സോമതീരം ആയുര്‍വേദ വില്ലേജ്, ആയുര്‍ ഗ്രീന്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ സ്റ്റാളുകളുമായി രംഗത്തുണ്ടായിരുന്നു.