ദുബായ്- സ്‌പോണ്‍സറുടെ അഞ്ചു വയസ്സുള്ള മകളം ലൈംഗികമായി പീഡിപ്പിച്ച വീട്ടുവേലക്കാരിയെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.
സ്വന്തം മാതാവിന്റെ സ്വകാര്യ ഭാഗങ്ങളില്‍ കുഞ്ഞ് സ്പര്‍ശിച്ചതിനെ തുടര്‍ന്ന് കാര്യം തിരക്കിയപ്പോഴാണ് വേലക്കാരി ഇപ്രകാരം ചെയ്യാറുണ്ടെന്ന് കുട്ടി പറഞ്ഞത്. ഞെട്ടിത്തരിച്ച സിറിയക്കാരിയായ മാതാവ് ഫിലിപ്പിനോ വേലക്കാരിയെ ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തുവന്നത്.
മാതാവ് ഉടന്‍ ഭര്‍ത്താവിനെ വിവരമറിയിക്കുകയും പോലീസിനെ വിളിച്ചുവരുത്തുകയുമായിരുന്നു. വേലക്കാരി ഒന്നര വര്‍ഷമായി തങ്ങളോടൊപ്പമുണ്ടെന്ന് ഇവര്‍ പറഞ്ഞു. താന്‍ പഠിക്കാന്‍ പോകുന്നുണ്ടെന്നും അതിനാലാണ് രണ്ടു മക്കളെ നോക്കാന്‍ വേലക്കാരിയെ നിയമിച്ചതെന്നും 26 കാരി പറഞ്ഞു. വിസ്താരം പൂര്‍ത്തിയാക്കി അടുത്ത മാസം 21 ന് കോടതി വിധി പറയും.