ദുബായ്: ഏറ്റവും വിലകൂടിയ ഉത്പന്നങ്ങളുടെ കാര്യത്തില്‍ നിരവധി റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയ നഗരമാണ് ദുബായ്. ആ പട്ടികയില്‍ അവസാനമായി ഇടം പിടിച്ചിരിക്കുകയാണ് ലോകത്തിലെ ഏറ്റവും വിലയേറിയ പെര്‍ഫ്യൂം.
4.572 ബില്യണ്‍ ദിര്‍ഹം, അതായത് ഏകദേശം 8 കോടി അന്‍പത് ലക്ഷം രൂപയാണ് 'ഷുമുഖ്' എന്ന പെര്‍ഫ്യൂമിന്റെ വില. എന്നാല്‍, ഏറെ പ്രത്യേകതകളുള്ള ഈ പെര്‍ഫ്യൂം സ്വന്തമാക്കാന്‍ ഉപഭോക്താക്കള്‍ കുറഞ്ഞത് നാല് മാസം കൂടി കാത്തിരിക്കേണ്ടി വരും.
ഒന്നിലധികം ഗിന്നസ് ലോക റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയ ഉത്പന്നങ്ങള്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് പ്രദര്‍ശനത്തിനെത്തിച്ചത്. നബീല്‍ പെര്‍ഫ്യൂം ഗ്രൂപ്പ് ഓഫ് കമ്പനീസ് തയാറാക്കിയ പെര്‍ഫ്യൂം മാര്‍ച്ച് 30 വരെ ദുബായ് മാളില്‍ പ്രദര്‍ശിപ്പിക്കും.
3,571 ഡയമണ്ടുകള്‍, ടോപസ്, മുത്തുകള്‍, സ്വര്‍ണം എന്നിവക്കൊണ്ട് അലങ്കരിച്ച പെര്‍ഫ്യൂമിന് വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ലഭിക്കുന്നത്. പന്ത്രണ്ടു മണിക്കൂറോളം ശരീരത്തിലും മുപ്പതു ദിവസത്തോളം വസ്ത്രങ്ങളിലും ഈ സുഗന്ധം നിലനില്‍ക്കുമെന്നാണ് കമ്പനിയുടെ വാദം.
മൂന്നു വര്‍ഷ0, 494 പരീക്ഷണങ്ങള്‍, ഒടുവില്‍ കണ്ടെത്തിയ ഈ അമൂല്യമായ പെര്‍ഫ്യൂമിന്റെ ബോട്ടിലിന് 1.97 മീറ്ററാണ് നീളം. ഉപഭോക്താക്കളുടെ താല്‍പര്യമനുസരിച്ച് വിവിധ ഡിസൈനുകളില്‍ പെര്‍ഫ്യൂം നിര്‍മിച്ചുനല്‍കും.