Sorry, you need to enable JavaScript to visit this website.

എസ്ഡിപിഐയുമായി ചര്‍ച്ച  നടത്തിയതില്‍ മുനീറിന് അതൃപ്തി 

കോഴിക്കോട്: എസ്ഡിപിഐയുടെ സഹായത്തെക്കാള്‍ നല്ലത് ലീഗ് പാര്‍ട്ടി പിരിച്ചുവിടുന്നതാണെന്ന് എം കെ മുനീര്‍. വഴിയില്‍ കാണുമ്പോള്‍ ആരെങ്കിലും കൈപിടിച്ച് കുലുക്കിയാല്‍ തിരുന്നതല്ല തങ്ങളുടെ ആദര്‍ശമെന്നാണ് എം കെ മുനീര്‍ പറഞ്ഞത്. ലീഗ് എസ്ഡിപിഐയുമായി ചര്‍ച്ച നടത്തിയെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു എം കെ മുനീര്‍.
പൊന്നാനിയില്‍ ലീഗുമായി ചര്‍ച്ച നടത്തിയെന്ന അവകാശവാദവുമായി എസ്ഡിപിഐ രംഗത്തെത്തിയിരുന്നു. നടത്തിയത് രഹസ്യ ചര്‍ച്ച അല്ലെന്നും രാഷ്ട്രീയ ചര്‍ച്ചയില്‍ പ്രത്യേക അജണ്ട ഒന്നും ഇല്ലെന്നുമായിരുന്നു എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പ്രതികരിച്ചത്.
എന്നാല്‍ മുസ്ലീംലീഗും എസ്ഡിപിഐയും തമ്മില്‍ രഹസ്യചര്‍ച്ച നടത്തിയെന്ന വാദം മുസ്ലീം ലീഗ് തള്ളിയിരുന്നു. കൊണ്ടോട്ടി കെടിഡിസി ഹോട്ടലില്‍ വെച്ച് യാദൃശ്ചികമായാണ് എസ്ഡിപിഐപോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ കണ്ടെതെന്ന ഇടി മുഹമ്മദ് ബഷീറിന്റെ വിശദീകരണം തൃപ്തികരമാണെന്ന് മുസ്ലീംലീഗ് വ്യക്തമാക്കിയിരുന്നു.

Latest News