പച്ചനിറമുള്ള ഉരുളക്കിഴങ്ങ് വിഷമയമാകാം... ഒമാന്‍ മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നു

മസ്കത്ത്- രാജ്യത്ത് പച്ചനിറമുള്ള ഉരുഴക്കിഴങ്ങ് കണ്ടെത്തിയതായ റിപ്പോര്‍ട്ടില്‍ ഒമാന്‍ കൃഷി മന്ത്രാലയം അന്വേഷണം നടത്തുന്നു. കൃഷിസ്ഥലത്തോ വെയര്‍ഹൗസുകളിലോ ഉരുളക്കിഴങ്ങ് പ്രകാശം കിട്ടുന്ന രീതിയില്‍ സൂക്ഷിക്കുന്നത് മൂലം ക്ലോറോഫില്‍ എന്ന വസ്തു രൂപം കൊള്ളുന്നതാണ് പച്ചനിറത്തിന് കാരണമെന്നാണ് മന്ത്രാലയം നല്‍കുന്ന വിശദീകരണം.
ക്ലോറോഫില്‍ എന്ന രാസവസ്തുവിനൊപ്പം സോളാനൈന്‍ എന്ന വസ്തുവും ഉല്‍പാദിപ്പിക്കപ്പെടാമെന്നും ഇത് വിഷമാണെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഉരുളക്കിഴങ്ങ് ഇരുട്ടത്ത്, നനയാതെ സൂക്ഷിക്കാന്‍ ഇറക്കുമതിക്കാരും വെയര്‍ഹൗസുകളും ശ്രദ്ധിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
ഉരുളക്കിഴങ്ങ് വാങ്ങുന്നവരും ഇക്കാര്യം ശ്രദ്ധിക്കണം. സൂര്യപ്രകാശം തട്ടുന്ന വിധംവെച്ചാല്‍ ഇത് പച്ചനിറമാകാന്‍ സാധ്യതയുണ്ട്. പാചകത്തിന് മുമ്പ് നിര്‍ബന്ധമായും തൊലി കളയണമെന്നും നിര്‍ദേശമുണ്ട്.

 

Latest News