ദുബായ്/ഷാര്‍ജ- യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ ഇടിമിന്നലിന്റെ അകമ്പടിയോടെ കനത്ത മഴ. ഷാര്‍ജയിലാണ് മഴ കൂടുതല്‍ ശക്തമായി പെയ്തത്. തിങ്കളാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.
റാസല്‍ഖൈമയിലെ വാദികള്‍ നിറഞ്ഞൊഴുകുകയാണ്. മലനിരകളിലും വന്‍തോതില്‍ ജലപ്രവാഹമാണ്. ഞായറാഴ്ച ഉച്ചയോടെയാണ് എമിറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ മഴ കനത്തത്.
റാസല്‍ ഖൈമ, ഉമ്മുല്‍ ഖുവൈന്‍, ദുബായ്, അബുദാബി എന്നിവിടങ്ങളില്‍ പേമാരിയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. താപനില എട്ട് ഡിഗ്രി സെല്‍ഷ്യസ് വരെ താഴ്ന്നിട്ടുണ്ട്.