കോഴിക്കോട്- വടകര ലോക്‌സഭ മണ്ഡലത്തിൽ യു.ഡി.എഫിനെ പിന്തുണക്കുമെന്ന് ആർ.എം.പി. കൊലയാളിയായ സ്ഥാനാർഥി പി. ജയരാജൻ ജയിക്കാൻ പാടില്ലെന്ന് ആർ.എം.പി നേതാവ് കെ.കെ രമ വ്യക്തമാക്കി. ജയരാജനെ തോൽപ്പിക്കാൻ വേണ്ടി യു.ഡി.എഫ് സ്ഥാനാർഥിയെ പിന്തുണക്കുകയാണെന്നും രമ അറിയിച്ചു. വടകരയിൽ യു.ഡി.എഫ്സ്ഥാനാർഥി ആരാണെന്ന കാര്യത്തിൽ ഇതേവരെ തീരുമാനമായിട്ടില്ല.