ഷാര്‍ജ- കല്‍ബയില്‍ താമസിക്കുന്ന കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ജനാലയിലുടെ താഴെ വീണ ഒന്നരവയസ്സുകാരിയായ അറബ് ബാലിക അത്ഭുതകരമായി രക്ഷപ്പെട്ടു. ഫുജൈറ ആശുപത്രിയില്‍ ചികിത്സയിലുള്ള ബാലികയുടെ സ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
കഴിഞ്ഞദിവസം വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. കുട്ടിയെ രക്ഷിതാക്കള്‍ വേണ്ടത്ര ശ്രദ്ധിക്കാതിരുന്നതാണ് അപകടകാരണമായത്. ഒന്നാം നിലയിലുള്ള ഫഌറ്റിന്റെ ജനലില്‍ വലിഞ്ഞുപിടിച്ചു കയറിയ കുട്ടി താഴെ വീഴുകയായിരുന്നു. അനാസ്ഥ കാട്ടിയതിന് മാതാപിതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു.
മുകളിലെ നിലകളില്‍നിന്നും ബാല്‍ക്കണിയില്‍നിന്നും കുട്ടികള്‍ വീഴുന്നത് പതിവായതോടെ ഷാര്‍ജ പോലീസ് ബോധവത്കരണ പരിപാടികള്‍ ശക്തമാക്കിയിട്ടുണ്ട്.