റിയാദ് - സൗദി പബ്ലിക് ട്രാൻസ്‌പോർട്ട് കമ്പനി (സാപ്റ്റ്‌കൊ) ലാഭത്തിൽ 72 ശതമാനം കുറവ്. കഴിഞ്ഞ വർഷം സാപ്റ്റ്‌കോ ആകെ 22.9 ദശലക്ഷം റിയാലാണ് ലാഭം നേടിയത്. 2017 ൽ ഇത് 81.7 ദശലക്ഷം റിയാലായിരുന്നു. പുതിയ ബസുകൾ നിരത്തിലറക്കിയത് അടക്കം പ്രവർത്തന ചെലവും വായ്പാ, സകാത്ത് ഇനങ്ങളിലെ ചെലവുകളും ഉയർന്നതാണ് ലാഭം കുറയാൻ ഇടയാക്കിയതെന്ന് സാപ്റ്റ്‌കൊ പറഞ്ഞു.