Sorry, you need to enable JavaScript to visit this website.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക നാളെ; ഒരു സീറ്റും വിട്ടുകൊടുക്കില്ലെന്ന് നേതാക്കള്‍

ന്യൂദല്‍ഹി- ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ നേരത്തെ പ്രഖ്യാപിച്ച എല്‍ഡിഎഫ് പ്രചാരണ രംഗത്ത് മുന്നേറുമ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക നാളെ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അന്തിമ പട്ടിക തയാറാക്കുന്നതിനുള്ള സ്‌ക്രീനിങ് കമ്മിറ്റി യോഗം ദല്‍ഹിയില്‍ നടക്കുകയാണ്. കോണ്‍ഗ്രസിന്റെ സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ തന്നെ മത്സരിക്കുമെന്നാണ് പാര്‍ട്ടി നേതാക്കള്‍ നല്‍കുന്ന സൂചന. കോണ്‍ഗ്രസിന്റെ സീറ്റുകള്‍ വിട്ടുകൊടുക്കില്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും വ്യക്തമാക്കി. ഇതോടെ ഇടുക്കിയില്‍ കേരളാ കോണ്‍ഗ്രസ് എം നേതാവ് പി.ജെ ജോസഫും വടകരയില്‍ ആര്‍.എം.പി നേതാവ് കെ.കെ രമയും കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിക്കാനുള്ള സാധ്യതകള്‍ മങ്ങി. 16 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. മിക്ക സീറ്റുകലിളും ധാരണയായിട്ടില്ല. പാര്‍ട്ടിയുടെ ദേശീയ ചുമതലകള്‍ വഹിക്കുന്ന കെ.സി വേണുഗോപാലും, ഉമ്മന്‍ ചാണ്ടിയും മത്സരിക്കുമോ എന്നതു സംബന്ധിച്ചും ഹൈക്കമാന്‍ഡിന്റെ തീരുമാനം യോഗത്തില്‍ ഉണ്ടാകും.
 

Latest News