ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തതോടെ കോണ്‍ഗ്രസില്‍ നിന്ന് കൂട്ടത്തോടെ നേതാക്കള്‍ ബിജെപിയിലേക്ക് ചേക്കേറുന്ന വാര്‍ത്തകള്‍ വലിയ ചര്‍ച്ചയായതിനിടെ വൈദ്യുതി മന്ത്രി എം എം മണി വൈദ്യുതി സംരക്ഷണ സന്ദേശം സമൂഹ മാധ്യമങ്ങളില്‍ ചിരിപടര്‍ത്തി. അവസാനം പാര്‍ട്ടി ഓഫീസ് പൂട്ടി പോകുമ്പോള്‍ ഫാനും ലൈറ്റും ഓഫ് ചെയ്യണമെന്നും നിങ്ങളുടെ നട്ടെല്ലിനു വിലയില്ലെങ്കിലും വൈദ്യുതി അമൂല്യമാണെന്നുമായിരുന്നു മണിയാശാന്റെ ഫേസ്ബുക്ക് പോസ്റ്റ്. കോണ്‍ഗ്രസുകാരെ വ്യംഗമായി സൂചിപ്പിച്ചതാണെന്ന് ഇന്നത്തെ സംഭവ വികാസങ്ങളില്‍ നിന്നു വ്യക്തം. ഏതായാലും മന്ത്രിയുടെ കൊട്ട് പോസ്റ്റ് വൈറലായിരിക്കുകയാണ്. അയ്യായിരത്തോളം പേര്‍ ഈ പോസ്റ്റ് ഷെയര്‍ ചെയ്തു.