കൊണ്ടോട്ടി- വീട്ടു മുറ്റത്ത് നിര്‍ത്തിയിട്ട കാറും ഓട്ടോറിക്ഷയും കത്തിനശിച്ച സംഭവത്തില്‍ ഒരാള്‍ പൊലീസ് പിടിയിലായി. കത്തി നശിച്ച കാറുടമയുടെ ബന്ധുവായ അബൂബക്കര്‍(66)ആണ് കൊണ്ടോട്ടി പൊലീസിന്റെ പിടിയിലായത്. പ്രതിയുമായി പൊലീസ് സംഭവ സ്ഥലത്ത് തെളിവെടുപ്പ് നടത്തി. കത്തിക്കാന്‍ ഉപയോഗിച്ച പെട്രോള്‍ കുപ്പി സംഭവ സ്ഥലത്ത് നിന്ന് കണ്ടെടുത്തു. കാറുടമയുമായുളള വഴിതര്‍ക്കമാണ് കൃത്യത്തിന് പ്രതിയെ പ്രേരിപ്പിച്ചത്. സംഭവ സ്ഥലത്തെ സി.സി.ടി വിയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞതിനാല്‍ കേസിന് പെട്ടൊന്ന് തുമ്പുണ്ടാക്കാനായി. കാറിന് തീ കെളുത്തിയപ്പോള്‍ ഓട്ടോറിക്ഷയിലേക്കും പടരുകയായിരുന്നു
കാന്തക്കാട് അത്തംപളളിയാളിയില്‍ തിങ്കളാഴച പുലര്‍ച്ചെയാണ് പ്രാവാസിയായ കൊരലാരക്കല്‍ പി.മുഹമ്മദിന്റെ പേരിലുളള കാറും കീടക്കാടന്‍ അശ്റഫിന്റെ ഉടമസ്ഥയിലുളള ഓട്ടോ റിക്ഷയും കത്തി നശിച്ചത്. ഇരുവരുടേയും വീട്ടിലേക്ക് പോകുന്ന റോഡ് പണി നടക്കുന്നതിനാല്‍ അടച്ചിട്ടിരിക്കുകയാണ്. ഇതിനെ തുടര്‍ന്നാണ് അയല്‍വാസിയുടെ വീട്ട് മുറ്റത്ത് വാഹനങ്ങള്‍ നിര്‍ത്തിയത്.പുലര്‍ച്ചെ 3.20 ഓടെ വീട്ടുടമസ്ഥര്‍ മുറ്റത്ത് നിന്ന് വെളിച്ചം കണ്ട് പുറത്തിറങ്ങിയപ്പോഴാണ് വാഹനങ്ങള്‍ കത്തുന്നത് കണ്ടത്.