കൊണ്ടോട്ടി- ബോയിങ് മാക്‌സ് വിമാനങ്ങളുടെ സര്‍വീസ് പുനക്രമീകരണത്തിനായി കരിപ്പൂരിലെ വിമാനം പിന്‍വലിച്ചതിനെ തുടര്‍ന്ന് മസ്‌കത്ത് സര്‍വീസ് റദ്ദാക്കി. ഇന്നലെ വൈകിട്ട് 7.45നുളള ഒമാന്‍ എയറിന്റെ മസ്‌കത്ത് വിമാനമാണ് റദ്ദാക്കിയത്.
ബോയിങ് 737 മാക്‌സ് എട്ട് വിമാനത്തിന്റെ അപകടത്തെ തുടര്‍ന്ന് ഈ വിഭാഗത്തിലുളള വിമാനങ്ങള്‍ക്ക് വിവിധ രാജ്യങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഈ വിമാനങ്ങള്‍ക്ക് താല്‍ക്കാലികമായി നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ തിരക്ക് കുറവുളള റൂട്ടുകളിലെ സര്‍വീസുകള്‍ റദ്ദാക്കി മാക്‌സ് ഉപയോഗിച്ചിരുന്ന സെക്ടറിലേക്ക് ചില വിമാന കമ്പനികള്‍ മാറ്റിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് കരിപ്പൂരിലും സര്‍വീസ് റദ്ദാക്കിയത്. ശനിയാഴ്ചത്തെ വിമാനവും ഒമാന്‍ എയര്‍ റദ്ദാക്കിയിട്ടുണ്ട്.
ഇന്നലെ മുടങ്ങിയ വിമാനത്തിലെ യാത്രക്കാരെ വെളളിയാഴ്ച പുലര്‍ച്ചെ 4.45നും രാവിലെ 10.10നുളള വിമാനങ്ങളിലുമായി കൊണ്ടുപോകും.