റിയാദ്- റിയാദ് മെട്രോയുടെ നിര്‍മാണത്തിലിരിക്കുന്ന സ്‌റ്റേഷനിലുണ്ടായ അഗ്നിബാധ സിവില്‍ ഡിഫന്‍സ് അണച്ചു. എക്‌സിറ്റ് 15 ല്‍ കിംഗ് സഅദ് ബിന്‍ അബ്ദുറഹ്മാന്‍ റോഡില്‍ രാവിലെ 11.30 നാണ് സംഭവം. ഒരു മണിക്കൂറോളം തീ ആളിപ്പടര്‍ന്നു. തെര്‍മല്‍ ഇന്‍സുലേഷന്‍ വസ്തുക്കള്‍ക്കാണ് തീപിടിച്ചത്. ആളപായമില്ല