കണ്ണൂര്‍ - കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കണ്ണൂര്‍ വിമാനത്താവളത്തില്‍ കാന്തപുരം എ.പി.അബൂബക്കര്‍ മുസല്യാരുമായി കൂടിക്കാഴ്ച നടത്തി.
അജ്മീറില്‍നിന്ന് മടങ്ങുകയായിരുന്നു കാന്തപുരം. കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇതേ സമയത്ത് ഹെലികോപ്റ്ററില്‍ ഇറങ്ങിയപ്പോഴാണ് രാഹുല്‍ ഗാന്ധി കാന്തപുരത്തെ കണ്ടത്. ഉടന്‍ അദ്ദേഹവുമായി രാഹുല്‍ ഗാന്ധി സംസാരിക്കുകയും ഗ്രാന്‍ഡ് മുഫ്തിയായതിനു അഭിനന്ദിക്കുകയും ചെയ്തു.
നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രന്‍, രമേശ് ചെന്നിത്തല, കെ.സുധാകരന്‍ തുടങ്ങിയവര്‍ രാഹുലിനൊപ്പം ഉണ്ടായിരുന്നു. പിന്നീട് കാന്തപുരം കോണ്‍ഗ്രസ് നേതാക്കളുമായും സംസാരിച്ചു.