Sorry, you need to enable JavaScript to visit this website.

പട്ടാപകൽ തട്ടിക്കൊണ്ടുപോയി യുവാവിനെ കൊലപ്പെടുത്തിയത് ക്രൂരമായി മർദ്ദിച്ച്

തിരുവനന്തപുരം- നഗരത്തിൽനിന്ന് കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടുപോയ യുവാവിനെ കൊലപ്പെടുത്തിയത് ക്രൂരമായി മർദ്ദിച്ചവശനാക്കിയ ശേഷം. കൊലപാതകം നടത്തുന്നതിന് മുമ്പ് അക്രമികൾ തങ്ങളുടെ കൂട്ടുകാരന്റെ ജന്മദിനം ആഘോഷിച്ചിരുന്നു. ലഹരി ഉപയോഗിച്ച ശേഷമാണ് അക്രമികൾ ക്രൂരകൃത്യം ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ബാലു, റോഷൻ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
അക്രമിസംഘത്തിൽ പത്തുപേരാണുണ്ടായിരുന്നത്. ഇവരിൽ പലരും കേരളം വിട്ടിട്ടുണ്ടെന്നാണ് പോലീസ് കരുതുന്നത്. കൊഞ്ചിറവിള സ്വദേശി അനന്തു ഗിരീഷിനെയാണ് കൊലപ്പെടുത്തിയത്.  കണ്ടെത്തിയത്. ഇന്നലെ രാവിലെയാണ് മൃതദേഹം കരമന ദേശീയപാതയ്ക്ക് സമീപത്തെ കുറ്റിക്കാട്ടിൽ കണ്ടെത്തിയത്. കൊഞ്ചിറവിള ക്ഷേത്ര ഉത്സവത്തിനിടെ അനന്തുവും മറ്റൊരു സംഘവുമായി വാക്കുതർക്കമുണ്ടായിരുന്നു. ഇതാണ് സംഭവത്തിന്റെ പിന്നിലെന്നാണ് സൂചന.
ബൈക്കിൽ കരമന ഭാഗത്തേക്ക് യാത്ര ചെയ്യുകയായിരുന്ന അനന്തുവിനെ രണ്ട് പേർ ചേർന്നാണ് തട്ടിക്കൊണ്ടുപോയത്. അനന്തുവിന്റെ ഫോണിലേക്ക് സുഹൃത്ത് വിളിച്ചപ്പോഴാണ് തട്ടിക്കൊണ്ടുപോയെന്ന വിവരം മനസിലാകുന്നത്. പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആയി. തമ്പാനൂർ ഭാഗത്താണ് അവസാനമായി സംഘത്തെ കണ്ടത്. മദ്യത്തിനും മയക്കുമരുന്നിനും അടിമകളാണ് യുവാക്കളെന്ന് പോലീസ് പറഞ്ഞു. അനന്തുവിനെ എഴുപേർ ചേർന്ന് മർദിച്ചുവെന്നാണ് പോലീസ് കണ്ടെത്തൽ. നഗരത്തിലെ വിവിധ ഭാഗങ്ങളിലെ സി.സി.ടി.വി കാമറകൾ പരിശോധിച്ച് വരികയാണ്. കൂടുതൽ അന്വേഷണം നടന്നുവരുന്നു. കൊലപാതകമെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു.


 

Latest News