ജിസാൻ - സൗദി പൗരന്റെ ഉടമസ്ഥതയിലുള്ള ആടുവളർത്തൽ കേന്ദ്രത്തിൽ നിന്ന് ഏതാനും ആടുകളെ കവർന്ന ബാലന്മാരെ അബൂഅരീശ് പോലീസ് അറസ്റ്റ് ചെയ്തു. ആടുകൾ കവർച്ച ചെയ്യപ്പെട്ടതായി സൗദി പൗരൻ പോലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. കവർന്ന ആടുകളെ പ്രതികളുടെ കാറിൽ കണ്ടെത്തി. തുടർ നടപടികൾക്കായി പ്രതികളെ പിന്നീട് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.