കോട്ടയം- എസ്.എസ്.എല്‍.സി വിദ്യാര്‍ഥിനി കുഴഞ്ഞുവീണു മരിച്ചു. കല്ലറ ആയാംകുടി മൂലേക്കര വീട്ടില്‍ മോഹന്‍ദാസ്-രാധാമണി (യമുന) ദമ്പതികളുടെ മകള്‍ അതുല്യ (15) ആണ് മരിച്ചത്. കല്ലറ എന്‍.എസ്.എസ് ഹൈസ്‌കൂളില്‍ പത്താം ക്ലാസ് പരീക്ഷ എഴുതിയ ശേഷം കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്നും മെഡിക്കല്‍ കോളേജിലും എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സഹോദരന്‍: അതുല്‍ (ഏഴാം ക്ലാസ് വിദ്യാര്‍ഥി). മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍.