ദുബായ്- യു.എ.ഇയില്‍ വെള്ളിയാഴ്ച കനത്ത മഴക്ക് സാധ്യത. പുറത്തിറങ്ങുന്നവരും ഡ്രൈവ് ചെയ്യുന്നവരും ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
വ്യാഴാഴ്ച ചെറിയ തോതില്‍ മഴ പെയ്യും. വെള്ളിയാഴ്ച ഇത് കനക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രം പ്രതീക്ഷിക്കുന്നത്.
പൊതുവേ മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കുമെന്നും അധികൃതര്‍ പറഞ്ഞു. ഇടിമിന്നലോടെയുള്ള മഴ പെയ്യും.