Sorry, you need to enable JavaScript to visit this website.

ബുറൈദ ജനറൽ ആശുപത്രി കെട്ടിടത്തിൽ വൻ അഗ്നിബാധ

ബുറൈദ ജനറൽ ആശുപത്രിയുടെ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ  ഇന്നലെ രാവിലെയുണ്ടായ അഗ്നിബാധ.

ബുറൈദ- നിർമാണത്തിലിരിക്കുന്ന ബുറൈദ ജനറൽ ആശുപത്രി കെട്ടിടത്തിൽ ഇന്നലെയുണ്ടായ വൻ അഗ്നിബാധ സിവിൽ ഡിഫൻസ് യൂണിറ്റ് നിയന്ത്രണ വിധേയമാക്കി. വിദൂര സ്ഥലത്ത് നിന്ന് പോലും കാണത്തക്ക വിധത്തിലായിരുന്നു അഗ്നിനാളങ്ങൾ കെട്ടിടം വിഴുങ്ങിയത്. രാവിലെ മൂന്ന് മണിക്കാണ് അഗ്നിബാധയെ കുറിച്ച് കൺട്രോൾ റൂമിൽ വിവരം ലഭിക്കുന്നതെന്ന് അൽഖസീം സിവിൽ ഡിഫൻസ് അതോറിറ്റി ഡെപ്യൂട്ടി വക്താവ് കേണൽ അബ്ദുൽ അസീസ് അൽതമീമി പറഞ്ഞു. നാലാം നിലയിലെ മരത്തൂണുകളിൽ തീ പടർന്നുപിടിച്ച് 3000 ചതുരശ്ര മീറ്റർ സ്ഥലത്ത് മുഴുവൻ വ്യാപിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് കുതിച്ചെത്തിയ സിവിൽ ഡിഫൻസ് യൂണിറ്റ് കെട്ടിടത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും സമീപ സ്ഥലങ്ങളിലേക്കും തീ പടരുന്നത് തടയുകയും കഠിനമായ പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണ വിധേയമാക്കുകയും ചെയ്തു. തീപ്പിടിത്തത്തിൽ പരിക്കോ മരണമോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേണൽ അബ്ദുൽ അസീസ് അൽതമീമി വ്യക്തമാക്കി. അഗ്നിബാധക്ക് ഇടയാക്കിയ കാരണങ്ങൾ അന്വേഷിച്ചു വരുന്നതായും അദ്ദേഹം അറിയിച്ചു.


 

Latest News