Sorry, you need to enable JavaScript to visit this website.

എസ്എസ്എല്‍സി പരീക്ഷ ഇന്ന് തുടങ്ങുന്നു; ഗള്‍ഫില്‍ 498 വിദ്യാര്‍ഥികള്‍

തിരുവനന്തപുരം- എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി പരീക്ഷകള്‍ക്ക് ഇന്നു തുടക്കം. 4.35 ലക്ഷം വിദ്യാര്‍ഥികളാണു റഗുലര്‍ വിഭാഗത്തില്‍ പരീക്ഷ എഴുതുന്നത്.

സംസ്ഥാനത്ത് 2,923 പരീക്ഷാ കേന്ദ്രങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കേരളത്തിനു പുറത്ത് ലക്ഷദ്വീപിലും ഗള്‍ഫ് മേഖലയിലും ഒന്‍പതു വീതം പരീക്ഷാ കേന്ദ്രങ്ങളുണ്ട്. ഈ മാസം 28 ന് പരീക്ഷകള്‍ അവസാനിക്കും. സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്ന് 1,42,033 വിദ്യാര്‍ഥികള്‍ പരീക്ഷ എഴതുമ്പോള്‍ എയ്ഡഡ് സ്‌കൂളുകളില്‍നിന്ന് 2,62, 125 വിദ്യാര്‍ഥികളും അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍നിന്ന് 30,984 വിദ്യാര്‍ഥികളുമാണ് പരീക്ഷ എഴുതുന്നത്.

ഗള്‍ഫ് മേഖലയില്‍ 495 കുട്ടികളും ലക്ഷദ്വീപ് മേഖലയില്‍ 682 പേരും പരീക്ഷയെഴുതുന്നു. പ്രൈവറ്റ് വിഭാഗത്തില്‍ ന്യൂ സ്‌കീമില്‍ 1,867 പേരും ഓള്‍ഡ് സ്‌കീമില്‍ 333 പേരും പരീക്ഷ എഴുതും.

ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷ എഴുതുന്ന സ്‌കൂള്‍ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എടരിക്കോട് പികഐംഎംഎച്ച്എസ് ആണ്- 2,411 പേര്‍. ഏറ്റവും കുറച്ച് വിദ്യാര്‍ഥികള്‍ പരീക്ഷയ്ക്ക് ഹാജരാകുന്നത് തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ പെരിങ്ങര ഗവണ്‍മെന്റ് ഗേള്‍സ് എച്ച്എസിലാണ് - രണ്ടു പേര്‍.

ടിഎച്ച്എസ്എല്‍സി വിഭാഗത്തില്‍ ഇത്തവണ 48 പരീക്ഷാ കേന്ദ്രങ്ങളിലായി 3,212 പേരാണ് പരീക്ഷയെഴുതുന്നത്. എഎച്ച്എസ്എല്‍സി വിഭാഗത്തില്‍ ഒരു പരീക്ഷാകേന്ദ്രമാണുള്ളത്. ചെറുതുരുത്തി കലാമണ്ഡലം ആര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 82 പേര്‍ പരീക്ഷയെഴുതും.

 

Latest News