ജിദ്ദ- ഹറമൈന്‍ എക്‌സ്പ്രസ് ട്രെയിന്‍ ജിദ്ദയില്‍ പാളം തെറ്റി രണ്ടു പേര്‍ മരിച്ചവെന്ന് സമൂഹ മാധ്യമങ്ങളില്‍ വീഡിയോ സഹിതം വ്യാജ വാര്‍ത്ത പ്രചരിക്കുന്നു. ട്രെയിനില്‍ 437 യാത്രക്കാരുണ്ടായിരുന്നുവെന്നും രണ്ടു ബോഗികള്‍ പാളം തെറ്റിയെന്നും 26 പേര്‍ക്ക് പരിക്കേറ്റുവെന്നും വ്യാജവാര്‍ത്തയില്‍ പറയുന്നു.
ജിദ്ദയിലെ ഹറമൈന്‍ റെയില്‍വേ സ്‌റ്റേഷനില്‍ നടത്തിയ മോക് ഡ്രില്ലിന്റെ വിഡിയോ ആണ് വ്യാജ വാര്‍ത്തയോടൊപ്പം പ്രചരിക്കുന്നത്. ട്രെയിന്‍ പാളം തെറ്റുമ്പോള്‍ ചെയ്യേണ്ട അടിയന്തിര രക്ഷാ പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുത്തനാണ് കഴിഞ്ഞ ദിവസം മോക് ഡ്രില്‍ നടത്തിയിരുന്നത്. സ്‌റ്റേഷനില്‍നിന്ന് വടക്കുഭാഗത്തേക്കുള്ള പാലത്തില്‍ നടന്ന മോക് ഡ്രില്ലില്‍ സിവില്‍ ഡിഫന്‍സിന്റെ നിരവധി യൂനിറ്റുകള്‍ പങ്കെടുത്തു.