തിരുവനന്തപുരം- മുഖ്യമന്ത്രിയുടെ പഴ്‌സണൽ സ്റ്റാഫിലെ ചിലരുമായുള്ള ഭിന്നതകാരണം മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനം നളിനി നെറ്റോ രാജിവച്ചു. ഇന്ന് ഉച്ചയോടെയാണ് രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയത്. പ്രധാനപ്പെട്ട ഫയലുകൾ നളിനി നെറ്റോയെ കാണിക്കാത്തതും രാജിക്ക് കാരണമായി ചൂണ്ടികാണിക്കുന്നു. സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്ന് വിരമിച്ച ശേഷമാണ് മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനം നളിനി നെറ്റോ ഏറ്റെടുത്തത്. 1981 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയായ നളിനി നെറ്റോ സംസ്ഥാനത്തെ ആദ്യത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായും പ്രവർത്തിച്ചിരുന്നു.