കോഴിക്കോട്: ജനങ്ങളുടെ കൂടെ നിന്നതിന് എന്നും അക്രമം നേരിട്ടയാളാണ് പി ജയരാജനെന്ന് ലോക് താന്ത്രിക് ജനതാദള്‍ നേതാവ് എം പി വീരേന്ദ്രകുമാര്‍ എം പി. വടകരയില്‍നിന്ന് പി ജയരാജന്‍ ജയിക്കേണ്ടത് ജനാധിപത്യത്തിന്റെ ആവശ്യമെന്നും വിരേന്ദ്ര കുമാര്‍ പറഞ്ഞു. എല്‍ഡിഎഫ് കോഴിക്കോട് ലോക്‌സഭ മണ്ഡലം കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജയരാജനും പ്രദീപ് കുമാറുമെല്ലാം എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥികളാണ്. ഇരുവരും തന്റെ പാര്‍ട്ടിയുടെയും സ്ഥാനാര്‍ത്ഥികളാണെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു. എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം മുന്നണിയില്‍ ചര്‍ച്ച ചെയ്തു. എല്‍ഡിഎഫിനെ വിജയിപ്പിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. എല്‍ഡിഎഫില്‍ തിരിച്ചെത്താനായതില്‍ സന്തോഷമുണ്ടെന്നും വീരേന്ദ്രകുമാര്‍ വ്യക്തമാക്കി.