കാസർകോട് - കാന്തപുരം എ.പി അബൂബക്കർ മുസ്‌ല്യാരുടെ സംഘടന സുന്നി വിഭാഗത്തിന് വേണ്ടി സ്ഥാനാർഥിയെ നിർത്തിയതുകൊണ്ട് മാത്രമാണ് കാസർകോട് മണ്ഡലത്തിൽ കഴിഞ്ഞ തവണ എൽ.ഡി.എഫിന്റെ ഭൂരിപക്ഷം കുറഞ്ഞപോയതെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ പി. കരുണാകരൻ എം പി പറഞ്ഞു. കാസർകോട്ടും വയനാടും മാത്രമാണ് 2014 ലെ തെരെഞ്ഞെടുപ്പിൽ സുന്നി വിഭാഗം സ്ഥാനാർഥിയെ നിർത്തിയത്. അത് അന്നത്തെ പ്രത്യേക സാഹചര്യത്തിലാണ്. ആ തെരഞ്ഞെടുപ്പിന് ശേഷം യു.ഡി.എഫിനെ സഹായിക്കും വിധം സ്ഥാനാർഥിയെ നിർത്തേണ്ടിവന്ന സാഹചര്യം പിന്നീട് നേരിൽ കണ്ടപ്പോൾ കാന്തപുരം പറഞ്ഞിരുന്നു.
എന്നാൽ മാറിയ രാഷ്ട്രീയ കാലാവസ്ഥയും കേരളത്തിലെ എൽ.ഡി.എഫ് സർക്കാരിന്റെ മികച്ച പ്രവർത്തനത്തിൽ തൃപ്തിയുള്ളത് കൊണ്ടും ദേശീയ രാഷ്ട്രീയത്തിലെ സ്ഥിതിഗതികൾ ബോധ്യപ്പെടുന്നതിനാലും ആ വിഭാഗത്തിന്റെയെല്ലാം പിന്തുണ ഇത്തവണ ഇടതുപക്ഷത്തിന് ലഭിക്കും. കാസർകോട് മണ്ഡലത്തിൽ വർധിച്ച ഭൂരിപക്ഷത്തോടെ സതീഷ് ചന്ദ്രൻ ജയിക്കുമെന്നും കേരളത്തിൽ 2004 ലെ സ്ഥിതി ആവർത്തിക്കുമെന്നും പി. കരുണാകരൻ കാസർകോട്ട് മാധ്യമങ്ങളോട് പറഞ്ഞു