കണ്ണൂർ- ലോക്‌സഭ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ കെ. സുധാകരൻ തന്നെ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കും. മത്സരിക്കാനില്ലെന്ന് സുധാകരൻ നേരത്തെ ഹൈക്കമാന്റിനെ അറിയിച്ചിരുന്നെങ്കിലും ദൽഹിയിൽനടന്ന സ്‌ക്രീനിംഗ് കമ്മിറ്റി യോഗത്തിലാണ് സുധാകരന്റെ കാര്യത്തിൽ തീരുമാനമായത്. 2009 മുതൽ 2014 വരെ കണ്ണൂർ മണ്ഡലത്തെ ലോക്‌സഭയിൽ കെ. സുധാകരനാണ് പ്രതിനിധീകരിച്ചിരുന്നത്. പി.കെ ശ്രീമതി ടീച്ചറാണ് കണ്ണൂരിൽ എൽ.ഡി.എഫ് സ്ഥാനാർഥി.