കണ്ണൂർ- മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ എം.വി ജയരാജനെ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയായി നിയമിച്ചു. പി. ജയരാജൻ വടകരയിൽ സ്ഥാനാർഥിയായ സഹചര്യത്തിലാണ് എം.വി ജയരാജൻ സ്ഥാനാർഥിയാകുന്നത്. ഇന്ന് രാവിലെ ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം.