റിയാദ്- സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയ്ക്കും ഇടിമിന്നലോടു കൂടിയ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ ജനറല്‍ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. തായിഫിലും മെയ്‌സാനിലും സമീപപ്രദേശങ്ങളിലും മഴയും പൊടിക്കാറ്റും പ്രതീക്ഷിക്കുന്നു. അല്‍ബാഹ മേഖലയിലും മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലവസ്ഥാ വിഭാഗം അറിയ്ച്ചു. നജ്‌റാനിലും കാറ്റ് ശക്തമാകും. താഴ് വരകളിലും ജലാശയങ്ങള്‍ക്കു സമീപവും ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശത്തില്‍ പറയുന്നു.