മസ്കത്ത്- സലാല വിമാനത്താവളത്തില്‍ റണ്‍വേയില്‍ വിമാനത്തിന്റെ ടയര്‍ പൊട്ടിയതുമൂലം വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടു. എയര്‍പോര്‍ട്ട് അടച്ചിട്ടതിനാല്‍ ഗതാഗതം തടസ്സപ്പെട്ടതായി ഒമാന്‍ എയര്‍പോര്‍ട്‌സ് കമ്പനി അറിയിച്ചു.
ഞായറാഴ്ച ഉച്ചയോടെയായിരുന്നു അപകടം. സലാല വിമാനത്താവളത്തിലേക്ക് വന്നതും പോകേണ്ടതുമായ വിമാനങ്ങളാണ് റദ്ദാക്കിയത്. ചില വിമാനങ്ങള്‍ മറ്റ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടു.
ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ സലാലയിലെ സര്‍വീസ് നിര്‍ത്തിവെക്കുകയാണെന്ന് ഒമാന്‍ എയര്‍ അറിയിച്ചു. യാത്രക്കായി വിമാനത്താവളത്തിലെത്തിയ നിരവധി യാത്രക്കാരെ തിരിച്ചയച്ചു.